JHL

JHL

'താജ്ദാരെ മദീന' മീലാദ് ഫെസ്റ്റ്; കുരുന്നുകളുടെ കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.


മൊഗ്രാൽ(www.truenewsmalayalam.com) : അജ്ഞതയുടെയും അന്ധതയുടെയും അഴുക്കിലും ഒഴുക്കിലും പെട്ട് നട്ടം തിരിയുകയായിരുന്ന സമൂഹത്തെ സൽസരണിയിലേക്ക് വഴിനടത്തിയ വിശ്വവിമോചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനത്തോടനുബന്ധിച്ച് മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ സംഘടിപ്പിച്ച 'താജ്ദാരെ മദീന'മീലാദ് ഫെസ്റ്റ് -2023 കുരുന്നുകളുടെ മികവാർന്ന കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

മദ്റസ കമ്മിറ്റി പ്രസിഡന്റ്‌ ടി.എം ഷുഹൈബ് പതാക ഉയർത്തി. ഖാഫിലാസ് വേദിയിൽ നടന്ന നബിദിന സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ യു.എം അബ്ദുൽറഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു.

 സദർ മുഅല്ലിം അബൂബക്കർ മൗലവി പാത്തൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സ്ഥലം ഇമാം ബി.വി.എ ഹമീദ് മൗലവി അധ്യക്ഷത വഹിച്ചു. സെഡ്.എ മൊഗ്രാൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹാഫിള് ആഷിഖ് അബ്ദുൽറഹ്‌മാൻ ഖിറാഅത്ത് നടത്തി. ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതവും ട്രഷറർ ഖലീൽ എം നന്ദിയും പറഞ്ഞു.

മഹല്ലിലെ പ്രതിഭകളായ, നീറ്റ്‌ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി എം  ബി ബി എസിന് അഡ്മിഷൻ നേടിയ മറിയം ലാസിമ, ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മറിയം അസ്ബഹ ലുബ, മദ്രസ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ ആസിയത്ത് ഷഹാന, മുഹമ്മദ്‌ അഹ്‌റാസ് എ. എം എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.

സെക്രട്ടറി നൂഹ് കെ.കെ നയിച്ച ബുർദ മജ്ലിസും പൂർവ്വ വിദ്യാർത്ഥികളുടെ ദഫ്മുട്ട് പ്രദർശനവും അരങ്ങേറി.

മദ്രസ ഭാരവാഹികളായ എം ജി എ റഹ്‌മാൻ, ഇർഫാൻ യു.എം, അബ്ദുല്ല കെ.ടി, എസ്.എ മുഹമ്മദ്‌, ഹമീദ് കെ.കെ, ജുനി കെ.ടി, കബീർ സിയ

യു എ ഇ കമ്മിറ്റി അംഗങ്ങളായ ഷഹീർ യു. എം, ബഷീർ ബി.വി, അൻവറലി ശിഹാബ്, അഷ്‌റഫ്‌ ദേര, മുൻസിർ എച്ച്.എം, ആസിഫ് നൈഫ്, നൗഷാദ് ബി.വി എന്നിവർക്ക് പുറമെ യൂനസ് കെ കെ, അലി കെ.എം, ഇസ്മയിൽ ടി.എം, ഷബീർ എം.എ, സജ്ജാദ്, ഫായിസ് കടവത്ത് തുടങ്ങിയവരും സംബന്ധിച്ചു.


No comments