ഓൾ കേരള ബോർവെൽ ഡ്രില്ലിങ് കോൺട്രാക്ടർസ് അസോസിയേഷൻ ജില്ലാ സമ്മേളനം; ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കാസർകോട്(www.truenewsmalayalam.com) : ഓൾ കേരള ബോർവെൽ ഡ്രില്ലിങ് കോൺട്രാക്ടർസ് അസോസിയേഷൻ ജില്ലാ സമ്മേളനം ക്യാപിറ്റൽ ഇൻ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.ജില്ല പ്രസിഡന്റ് ഇഖ്‌ബാൽ ബ്രദേഴ്സ് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി വസന്ത കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ വർഗീസ് പുത്തൂർ,സംസ്ഥാന കൗൺസിൽ അംഗം പ്രവീൺ റായ്,ജില്ലാ ട്രഷറർ ശ്രീനിവാസ അമ്മനായ,ജില്ലാ സെക്രട്ടറി മുരളി സംസാരിച്ചു.
സെക്രട്ടറി സുമിത്രൻ സ്വാഗതവും ജോ.സെക്രട്ടറി അബ്ദുൽ ലത്ത്വീഫ് കുമ്പള നന്ദിയും പറഞ്ഞു.
കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് നടപ്പിലാക്കുന്ന റിങ് രജിസ്‌ട്രേഷൻ നടപടികൾ എത്രയും പെട്ടന്ന് പൂർത്തീകരിച്ച് അപേക്ഷിച്ച എല്ലാവർക്കും ലൈസൻസ് നൽകി സഹകരിക്കണമെന്ന് ജനറൽബോഡി ആവശ്യപെട്ടു.
ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഇഖ്‌ബാൽ ബ്രദേഴ്സ് ( പ്രസിഡൻ്റ), മുരളി ജയ്ഭാരത് (ജന. സെക്രട്ടറി),ശ്രീനിവാസ അമ്മനായ ( ട്രഷറർ)
Post a Comment