JHL

JHL

വിൽപ്പനക്കായി എത്തിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

 


കാസർകോട്(www.truenewsmalayalam.com)  : വിൽപ്പനക്കായി എത്തിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.

 കാസര്‍കോട്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ്‌ ഓഫീസര്‍ ബി എസ്‌ മുഹമ്മദ്‌ കബീറിന്റെ നേതൃത്വത്തിൽ ചെർക്കള ടൗണിൽ നടത്തിയ പരിശോധനയിലാണ് നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയായ ഷാജഹാൻ എന്നയാളെ പിടികൂടിയത്.

 ഇയാളില്‍ നിന്നു പാക്കറ്റ്‌ മദ്യവും വില്‍പനയ്‌ക്കുപയോഗിച്ച സ്‌കൂട്ടറും പിടികൂടി. 

ക്വാര്‍ട്ടേഴ്‌സുകളിലും കടവരാന്തകളില്‍ അന്തിയുറങ്ങി കൂലിപ്പണിയടക്കമുള്ള ജോലികള്‍ ചെയ്‌തുവരുന്നവരാണ്‌ പാക്കറ്റ്‌ മദ്യത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.

150 രൂപക്ക് മദ്യം കിട്ടുന്നതാണ് പാക്കറ്റ്‌ മദ്യത്തിലേയ്‌ക്ക്‌ തിരിയാൻ മദ്യപാനികളെ പ്രേരിപ്പിക്കുന്നത്‌.

 ചെര്‍ക്കളയിലും പരിസരങ്ങളിലും വില്‍പ്പന നടത്തുന്നത്‌ കുടകിൽ നിര്‍മ്മിക്കുന്ന വ്യാജമദ്യമാണെന്നതിൽ സംശയമുണ്ട്‌.

സിവിൽ എക്‌സൈസ്‌ ഓഫീസര്‍ അഭിലാഷ്‌, ദീപു, ഡ്രൈവര്‍ വിജയന്‍ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.


 


No comments