JHL

JHL

സംഘ് പരിവാർ മാധ്യമ വേട്ടക്കെതിരെ ജനാധിപത്യവാദികൾ ഒന്നിക്കണം; മുഹമ്മദ് വടക്കേക്കര.


കാസറഗോഡ്(www.truenewsmalayalam.com) : സംഘ് പരിവാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമ വേട്ടക്കെതിരെ ജനാധിപത്യവാദികൾ ഒന്നിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്  മുഹമ്മദ് വടക്കേക്കര പറഞ്ഞു. 

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ കൊലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കാസറഗോഡ് നടന്ന പ്രതിഷേധ പരിപാടി ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 ന്യൂസ് ക്ലിക്കിനെതിരെ ഉണ്ടായ നീക്കം ഏറ്റവും ഒടുവിലത്തേതാണ്. ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടായില്ല എങ്കിൽ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാവും. അദ്ദേഹം പറഞ്ഞു.

 വെൽഫെയർ പാർട്ടി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് നഹാറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രെസിഡന്റ് ഫൗസിയ സിദ്ദീഖ്, എഫ് ഐ ടി യു ജില്ലാ പ്രെസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ലാ പ്രെസിഡന്റ് യുസുഫ്‌ ചെമ്പരിക്ക, ജില്ലാ കമ്മിറ്റിയംഗങ്ങളായ സാഹിദ ഇല്യാസ്,  അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, പി കെ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
 ജില്ലാ സെക്രെട്ടറി അബ്ദുല്ലത്തീഫ് കുമ്പള സ്വാഗതവും ഡി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

No comments