JHL

JHL

മഴയ്ക്ക് ശമനം, സ്കൂൾ അവധിയും; നാടെങ്ങും നബിദിന ഘോഷയാത്രകൾ സംഘടിപ്പിച്ചു.


മൊഗ്രാൽ(www.truenewsmalayalam.com) : തോരാതെ പെയ്ത മഴയ്ക്ക് ചെറിയതോതിൽ ശമനവും, സ്കൂൾ അവധിയും ഒന്നിച്ച് കിട്ടിയപ്പോൾ മാറ്റിവെച്ച നബിദിന റാലികൾ സംഘടിപ്പിച്ച് മദ്രസാ കമ്മിറ്റികൾ.

മൊഗ്രാൽ ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ* കേന്ദ്രീകരിച്ച്  നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. ബിവി അബ്ദുൽ ഹമീദ് മൗലവി, റിയാസ് അശാ ഫി, ശാഫി ദാരിമി, ബാവ ഉസ്താദ്, സാജിദ് സഖാഫി, സാലിം മൗലവി, ശാഫി ജുമാമസ്ജിദ്,മദ്രസ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

 ഇബ്രാഹിം ബാതിഷാ നടന്ന നബിദിന പരിപാടി ഹംദുല്ലാ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ അശാഫി സ്വാഗതം പറഞ്ഞു.അബ്ദുള്ള മൗലവി,അബൂബക്കർ സിദ്ദീഖ് ഹിമമി, മുഹമ്മദ് കുഞ്ഞി. റിയാസ് കരീം, സുൽത്താൻ, ഇസ്മായിൽ. അബ്ദുൽ കാദർ അബ്ദുൽ റഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹമീദ് നന്ദി പറഞ്ഞു.

ഇബ്രാഹിം ബാത്തിഷാ മദ്രസയിൽ നടന്ന നബിദിന പരിപാടി.


No comments