JHL

JHL

അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു.


കാസർകോട്(www.truenewsmlayalam.com) : അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു, കുണിയ ഹംദ് നഗർ സ്വദേശി അബ്ദുൾ റഹ്മാൻ ബാഖഫിയുടെ മകൻ ആശിഖ്(8) ആണ് മരിച്ചത്.

ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം, കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്തുള്ള കിണറിൽ വീണ നിലയിൽ കണ്ടെത്തിയത്.

 ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണതായാണ് സംശയിക്കുന്നത്.

 മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



No comments