എം.ഡി.എം.എ മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ പിടിയിൽ. തളിപ്പറമ്പ് സ്വദേശി സി.ടി അബ്ദുല്ല (46), ഹൊസ്ദുര്‍ഗ് സ്വദേശി ഫൈസല്‍ (37) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാരുതി റിട്‌സ് കാറിലെത്തി എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ സ്വകാര്യ ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് ഇന്നലെ വൈകിട്ടോടെ ഇരുവരെയും പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 0.8 ഗ്രാം എം.ഡി.എം.എയാണ് പിടികൂടി, കാര്‍ കസ്റ്റഡിയിലെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, എം. മുരളീധരന്‍, കെ.പി ശരത് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment