JHL

JHL

ജില്ലയിലെ ട്രെയിൻ യാത്രാ പ്രശ്നം; പ്രായോഗിക നിർദേശങ്ങളുമായി റെയിൽവേ പാസഞ്ചർസ് അസോസിയേഷൻ


കാസർഗോഡ്(www.truenewsmalayalam.com) :  രാവിലത്തെയും വൈകീട്ടത്തെയും പരശുരാം എക്സ്പ്രസ്സിലെ  അതി രൂക്ഷമായ  തിരക്ക് കുറക്കാനും വടക്കേ മലബാറിലെ ഹൃസ്വ ദൂര യാത്രക്കാരുടെ കടുത്ത യാത്രാ ദുരിതം അവസാനിപ്പിക്കാനും   നിർദേശങ്ങളുമായി കാസറഗോഡ് റെയ്ൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ.

ദക്ഷിണ മേഖല റെയിൽവേ മാനേജർക്കും പാലക്കാട്‌  റെയിൽവേ ഡിവിഷൻ മാനേജർക്കും ഇത് സംബന്ധിച്ച്  നിവേദനം അയച്ചു.

നിർദ്ദേശങ്ങൾ :

 1.രാവിലെ സർവീസ് നടത്തുന്ന 16610 മംഗലാപുരം- കോഴിക്കോട് പാസഞ്ചർ വണ്ടി ഒമ്പതരക്ക് കോഴിക്കോട് എത്തുന്ന വിധത്തിൽ സമയം പുനക്രമീകരിക്കുക,

2. 16649 പരശുറാം എക്സ്പ്രസ് രാവിലെ മംഗലാപുരത്ത് നിന്ന് പത്തു മിനിറ്റ് നേരത്തെ പുറപ്പെടുക,

3.രാവിലെ മംഗലാപുരത്ത് നിന്ന് കോഴിക്കോട് പോകുന്ന 16610 പാസഞ്ചർ വണ്ടി തിരിച്ച് ഉച്ചതിരിഞ്ഞ് 2.05 ന് 06481 നംപരായി അധികം യാത്രക്കാർ ഇല്ലാതെ കണ്ണൂരേക്കും തുടർന്ന് 06469 ആയി  ചെറുവത്തൂരിലെക്കും പോകുന്നതിനു പകരം കോഴിക്കോട് നിന്ന് തിരക്ക് ഏറെ ഉള്ള വൈകീട്ട് 5.30 ന് നേരിട്ട് മംഗലാപുരത്തേക്ക് വിടുക.

4. 16650  പരശുറാം എക്സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂർ  പിടിച്ചിടാതെ വൈകീട്ട് 4.05 മണിക്ക് വിടുക. അങ്ങനെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ 16610 തിരിച്ചു 19.00 മണിക്ക് കോഴിക്കോട് - മംഗലാപുരം വണ്ടി ആയി ഓടിക്കുക.

 5. Introduction of a new MEMU rake and rake sharing: നേരത്തെ കണ്ണൂർ മംഗലാപുരം റൂട്ടിൽ  അനുവദിച്ച് തിരിച്ചെടുത്ത മെമു തിരികെ കൊണ്ട് വന്ന് 06023 ഷൊർണൂർ- കണ്ണൂർ മെമു വുമായി റേക് ഷെയറിങ് നടത്തി  ഇപ്പോഴത്തെ 06469 കണ്ണൂർ - ചെറുവത്തൂർ വണ്ടിയെ കണ്ണൂർ - മംഗലാപുരം സെൻട്രൽ വണ്ടിയായി സർവീസ് നീട്ടുക. 17.30 കണ്ണൂർ , 20.30 മംഗലാപുരം. കണ്ണൂർ മുതൽ ചെർവത്തുർ വരെ നിലവിലെ 06469 വണ്ടിയുടെ സമയക്രമം.

 6. ഇങ്ങനെ രണ്ടു മെമു റേക് ഷെയറിങ് നടക്കുമ്പോൾ രണ്ടു പുതിയ സർവ്വീസുകൾ ആരംഭിക്കാൻ സാധിക്കും. 

(I) രാവിലെ 11.30 ന് മംഗലാപുരത്ത് നിന്ന് എടുത്ത് ഉച്ച തിരിഞ്ഞ് 2.30 ന് കണ്ണൂരിൽ അവസാനിക്കുന്ന സർവീസ്, (രാവിലെ 11.15 ന് മംഗലാപുരത്ത് എത്തുന്ന  10107 മഡ് ഗാവ്- മംഗലാപുരം മെമുവിനും കണ്ണൂരിൽ നിന്ന് ഉച്ചതിരിഞ്ഞ് എറണാകുളത്തേക്ക് 2.50 ന് പുറപ്പെടുന്ന ഇൻ്റർസിറ്റി എക്സ്പ്രസ്സ്, 3.10 ന്റെ ഷൊർണ്ണൂർ പാസഞ്ചർ, 3.30 ന്റെ വന്ദേ ഭാരത് എന്നീ വണ്ടികൾക്കും കണക്ഷൻ ട്രെയിനാകും ഇത്).

(ii)  മറ്റൊന്ന്  രാത്രി 9 ന് മംഗലാപുരത്ത് നിന്ന് എടുത്ത് 11.00 ന് ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടി (വൈകീട്ട് 6.15 ന്റെ മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ പാതിരാത്രിക്ക് മാത്രമേ വടക്കോട്ട് വണ്ടിയുള്ളൂ. കാസറഗോഡ് ജില്ലക്കാർ ചികിൽസ , വിദ്യാഭ്യാസം, വ്യാപാരം, ഉദ്യോഗം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ആശ്രയിക്കുന്ന നഗരമാണ് മംഗലാപുരം).  

ആലോചനാ യോഗത്തിൽ പ്രസിഡണ്ട് ആർ പ്രശാന്ത് കുമാർ അധ്യക്ഷം വഹിച്ചു. പ്രദീപ് മാഷ് കരിവെള്ളൂർ രൂപരേഖ അവതരിപ്പിച്ചു. 

നിസാർ പെറുവാഡ് സ്വാഗതവും, നാസർ ചെർക്കളം നന്ദിയും പറഞ്ഞു.


No comments