JHL

JHL

'ഹനാനു റസൂൽ' കലാപരിപാടി സംഘടിപ്പിച്ചു.


കുമ്പള(www.truenewsmalayalam.com): ഉളുവാർ ഗസ്സാലി നഗർ ഇമാം ഗസ്സാലി മദ്രസ വിദ്യാർത്ഥികളുടെ നബിദിന കലാ പരിപാടി 'ഹനാനു റസൂൽ'  സംഘടിപ്പിച്ചു.

കൊടുവ ഗസ്സാലി മഹല്ല് പ്രസിഡന്റ് അബ്ബാസ് കൊടുവ പതാക ഉയർത്തി. മൂസ ഉസ്താദ് സാലത്തടുക്ക ഉദ്ഘാടനം ചെയ്തു. അബൂബക്കർ മദനി ദുആക്ക് നേതൃത്വം നൽകി.  ഗസ്സാലി മസ്ജിദ് ഇമാം ഹസൈനാർ ഷാമിൽ ഹിഷാമി  പ്രഭാഷണം നടത്തി.

ഇബ്രാഹിം കൊടുവ, അബ്ബാസ് ഹാജി കൊളത്തുങ്കര, അബുബക്കർ പാച്ചാണി, അലി മാസ്റ്റർ, മുഹമ്മദ് െകെ.എ, ഇസ്മായീൽ സഅദി, അസീസ് അറബി, ഖാലിദ് കൊടുവ, മുഹമ്മദ് കൊടുവ, മുഹമ്മദ് സീതി, കബീർ, ഫാറൂഖ് കൊടുവ, അബ്ദുറഹ്മാൻ, കരീം പാച്ചാണി തുടങ്ങിയവർ സംബന്ധിച്ചു.


No comments