ഉപജില്ല സ്കൂൾ കായികമേളയിൽ ജനശ്രദ്ധ നേടി ആസ്ക് ആലംപാടി
കായികമേളയിൽ എത്തിച്ചേരുന്ന സംഘാടകർക്കും വിദ്യാർത്ഥികൾക്കുമുള്ള ആസ്‌ക് ആലംപാടി ജി സി സി കാരുണ്യവർഷം സഹകരണത്തോടെ നൽകുന്ന സൗജന്യ കുടിവെള്ള വിതരണം ഉദ്ഘാടനം കാസർകോട് എം എൽ എ എൻ.എ നെല്ലിക്കുന്ന് നിർവഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് കാദർ ബദ്രിയ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന അബ്ദുല്ല ഹാജി ഗോവ വാർഡ് മെമ്പർ ഫരീദ അബൂബക്കർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കായികമേള നടക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ ക്ലബ് സ്ഥാപിച്ച കൂറ്റൻ കമാനവും ദീപശിഖ പ്രയാണത്തിൽ പ്രത്യേക ജേഴ്സി ധരിച്ചു ക്ലബ് പ്രവർത്തകർ പങ്കെടുത്തതും ഏറെ ജന ശ്രദ്ധനേടി.
കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്കൂൾ അധികൃതരുടെ പ്രത്യേക അഭ്യർത്ഥനമാനിച്ചു അടിയന്തരഘടത്തിൽ ആവശ്യമായി വരുന്ന വീൽ ചെയർ / മെഡിക്കൽ കട്ടിൽ തുടങ്ങിയവ നൽകിക്കൊണ്ടാണ് ആസ്‌ക് മെഡിക്കൽ ടീം സബ്ജില്ലാ കായികമേളയുടെ ഭാഗമായി.
വിവിധപരിപാടികൾക്ക് ക്ലബ്ബ് ജനറൽ സെക്രട്ടറി കൈസർ മിഹ്റാജ് ട്രഷറർ ഹമീദ് എം എ കെബീർ സി ഒ മഹറൂഫ് മേനത്ത് റഫീഖ് റൈക്ക് മഹ്മൂദ് കരോടി റഫീഖ് കിഡ്നി റിയാസ് ടി എ സക്കരിയ കെ എ അദ്ര മേനത്ത് അമാനുല്ലഹ എം കെ അബ്ബാസ് ഖത്തർ സാദിഖ് ഖത്തർ സിദ്ദിഖ് ചൂരി ശിഹാബ് എം എ. സ് എ അബ്ദുൽ റഹ്മാൻ അഷ്‌റഫ് ടി എം എ ലത്തീഫ് മാസ്റ്റർ ബഷീർ എം എം അറഫത് സ് ടി ആസിഫ് ബി എ കാദർ ബാവ അക്കു ഹാരിസ് എസ് ടി റപ്പി പി കെ എം കെ ഹാജി സാലിം അക്കര എന്നിവർ നേതൃത്വം നൽകി.
Post a Comment