മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കാസർഗോഡ്(www.truenewsmalayalam.com) : മുന്‍ഗണനാ വിഭാഗത്തില്‍ നിലവില്‍ വന്നിട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിലേക്കായി ജില്ലയിലെ അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം ഒക്ടോബര്‍ 20 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
1000 സ്‌ക്വയര്‍ ഫീറ്റ് വീട്, നാലു ചക്രം വാഹനം, ഒരു ഏക്കറിലധികം സ്ഥലം, ഏതെങ്കിലും ഒരു എണ്ണം ഒഴിവാക്കല്‍ മാനദണ്ഡം ഉള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്നാണ് നിർദേശം.
Post a Comment