JHL

JHL

ഗസ ഹോസ്പിറ്റലിലെ സയണിസ്റ്റ് കൂട്ടക്കുരുതി; എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി നേതന്യാഹുവിന്റെ കോലം കത്തിച്ചു.


കുമ്പള(www.truenewsmalayalam.com) : ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ടു എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രകടനത്തിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽ പറത്തി ഫലസ്തീൻ ജനതക്കുമേൽ ക്രൂരമായ അക്രമമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്.

യുദ്ധ നിയമങ്ങളെല്ലാം ലങ്കിച്ചു കൊണ്ടു സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് സാദാരണ മനുഷ്യരെയാണ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

സ്കൂളുകളു, ഹോസ്പിറ്റലും അഭയാർഥി ക്യാമ്പുകളിലടക്കം ബോംബ് വർഷിച്ചാണ് ഇസ്രായേൽ കൂട്ടക്കുരുതി നടത്തുന്നത്. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ഗസ്സയിൽ നിന്നും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഈ സന്ദർഭത്തിൽ മർദ്ദിതരായ ഫലസ്തീൻ ജനതയോട്  ഐക്യപ്പെടുക എന്നത് മനുഷ്യത്വം മരിച്ചിട്ടില്ലാത്ത എല്ലാവരുടെയും കടമയും, ബാധ്യതയും കൂടിയാണ്.കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ നാസർ ബംബ്രാണ നേതൃത്വം നൽകിയ പ്രകടനത്തിൽ കുമ്പള ടൗണിൽ പ്രതിഷേധമിരമ്പി. പ്രകടനത്തിൽ ഇസ്രായേൽ പ്രസിഡന്റ്‌ ബെഞ്ചമിൻ നേതന്യാഹുവിന്റെ കോലം കത്തിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റുമാരായ മൻസൂർ കുമ്പള,മൊയ്‌ദീൻ കൊടിയമ്മ,ട്രെഷറെർ നൗഷാദ് കുമ്പള,ഗ്രാമ പഞ്ചായത്ത്‌ അംഗം അൻവർ ആരിക്കാടി, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ സി എം, എന്നിവർ പങ്കെടുത്ത പരിപാടിയിൽ ജന പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

No comments