JHL

JHL

സി.എച്ച് മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൽ വായനാ മത്സര വിജയികളെ അനുമോദിച്ചു.


കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച താലൂക്ക് തല വായനാ മത്സരത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ  വിജയികളായ മറിയം ഷാക്കിറ, അസ്ക്കർ അലി,ഖദീജത്ത് നിദ, ഖദീജത്ത് ലുത്തുഫ എന്നിവരെ സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. 

ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ അധ്യക്ഷനായി. 

സെക്രട്ടറി ഐ.മുഹമ്മദ്റഫീഖ്,ലൈബ്രറിയൻ അബ്ദുൽ കാദർ വിൽറോഡി, ജി.എച്ച്. എസ് കൊടിയമ്മ പി.ടി.എ പ്രസിഡൻ്റ് അബ്ബാസ് അലി. കെ,അലിയമാനി പുണ്ടൂർ, അബ്ദുല്ലഇച്ചിലംപാടി,ഇബ്രാഹീം കട്ടത്തടുക്ക,വനിതാ വേദി പ്രസിഡൻ്റ് നസീമ പി.എം, സി.ഡി.എസ് പ്രസിഡൻ്റ് ബദീജ പി.കെ, നൗഫൽ കൊടിയമ്മ, നിസാം ചോനമ്പാടി, റിൻഷാദ്, മുഫിയാസ്, സിയാദ്, അൻവർ, ഗഫൂർ, അബ്ബാസ് ഊളിഗം, റംഷാദ് പുളിക്കുണ്ട്  സംസാരിച്ചു.





No comments