കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് ലാറ്ററൽ എൻട്രി ബിടെക് സ്പോട്ട് അഡ്മിഷൻ നാളെ(27-10-2023)
കാസറഗോഡ്(www.truenewsmalayalam.com) : എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് ലാറ്ററൽ എൻട്രി ബിടെക് സ്പോട്ട് അഡ്മിഷൻ നാളെ
ലാറ്ററൽ എൻട്രി പരീക്ഷ എഴുതാത്തവർക്കും പരീക്ഷ എഴുതി യോഗ്യത നേടാത്തവർക്കും എഞ്ചിനീയറിംഗ് പഠനത്തിന് അവസരം.
സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് , സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള ഏതാനും ബിരുദ സീറ്റുകളിലേക്ക് ഒക്ടോബർ 27ന് രാവിലെ 10 മണിക്ക് സ്പോട് അഡ്മിഷൻ നടത്തും..
പോളിടെക്‌നിക് ഡിപ്ലോമ പാസ്സായ താല്പര്യമുള്ള വിദ്യാർത്ഥികൾ മുഴുവൻ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം കോളേജിൽ ഹാജരാവേണ്ടതാണ്.
Post a Comment