JHL

JHL

രാജ്യത്ത് സംഘപരിവാർ കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിൽ മുസ്‌ലിം ഉന്മൂലന പദ്ധതി നടപ്പിലാക്കുന്നു; തൗഫീഖ് മമ്പാട്


കാസർകോട്(www.truenewsmalayalam.com) : രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കുന്നത് കൃത്യമായ അജണ്ടയോടെയുള്ള മുസ്ലിം ഉന്മൂലന പദ്ധതിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അഭിപ്രായപ്പെട്ടു. "ഹിന്ദുത്വ രാഷ്ട്രീയവും കേരളത്തിലെ മുസ്‌ലിം വിരുദ്ധ വംശീയ കൊലപാതകങ്ങളും " എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാപങ്ങളെന്ന് പേരിലുള്ള വംശഹത്യാ അക്രമങ്ങൾ, ലൗജിഹാദ്, മതപരിവർത്തനം, ഗോരക്ഷ പോലുള്ള പ്രചാരണങ്ങൾ നടത്തിക്കൊണ്ടുള്ള അക്രമങ്ങൾ, ആഘോഷങ്ങളുടെയും ഘോഷയാത്രകളുടെയും മറവിൽ നടത്തപ്പെടുന്ന അക്രമങ്ങൾ ഇങ്ങനെ പോകുന്നു വംശഹത്യാരീതികൾ. മഞ്ചേരി കോടതിയിൽ കൊല്ലപ്പെട്ട ആമിന, തിരൂരിലെ യാസിർ, കൊടിഞ്ഞി ഫൈസൽ, കാസർകോട് റിയാസ് മൗലവി, ഫഹദ് മോൻ, അബ്ദുല്ല കുഞ്ഞി, സിനാൻ തുടങ്ങിയ ഉദാഹരണങ്ങൾ നീളുന്നു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് അദ്നാൻ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരം, മനുഷ്യാവകാശ പ്രവർത്തകൻ എ.എം നദവി, മക്തൂബ് മീഡിയ സി.ഇ.ഒ. ഷംസീർ ഇബ്രാഹിം, ത്വയ്യിബ് ബിൻ ഷഹീദ് യാസർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി പി.എസ് അബ്ദുള്ളക്കുഞ്ഞി, അബ്ദുൽ ജബ്ബാർ ആലങ്കോൾ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻറ് കെ. ഐ. അബ്ദുല്ലത്തീഫ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.സി അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇസ്മായിൽ പള്ളിക്കര സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി സജീർ പള്ളിക്കര നന്ദിയും പറഞ്ഞു.



No comments