അധ്യാപകരുടെ സ്ഥലം മാറിപോകൽ പ്രക്രിയയിൽ മാറ്റം അനിവാര്യം; ഐ.എസ്.എഫ്
കുമ്പള(www.truenewsmalayalam.com) : അധ്യാപകരുടെ കൂടെകൂടെയുള്ള സ്ഥലമാറ്റം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. സൗകര്യത്തിനനുസരിച്ചു സ്ഥലം മാറിപ്പോകുന്ന അധ്യാപകർ ഭാവി വാഗ്ദാനങ്ങളുടെ ഭാവിയെക്കുറിച്ചു ഓർക്കാറില്ല.
ഈ അധ്യായന വർഷം തന്നെ ക്ലാസ്സ് അധ്യാപിക മൂന്ന് പേരാണ് മാറിമാറി വന്നുപോയത്. ഇത്തരം സ്ഥലം മാറ്റ പ്രകൃയയിൽ മാറ്റം കൊണ്ട് വരാൻ ബന്ധപെട്ടവർ തയാറാകണമെന്ന് ഐ എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം അലീമത്ത് അംന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏപ്രിൽ, മെയ്, മാസത്തിനുള്ളിൽ സ്ഥലം മാറ്റം നടത്തി ഒരു അധ്യാനവർഷം പൂർത്തീകരിക്കണം വിദ്യാർത്ഥികളായ ഞങ്ങളുടെ ഭാവിയോർത്ത് അധ്യാപകർ അതിന്ന് തയാറാവണം.
ഈ വിഷയം ഉന്നയിച്ചു വിദ്യഭ്യാസ മന്ത്രിയടക്കമുള്ളവർക്ക് പരാതിനൽകുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രസ്താവനയിൽ കൂട്ടി ചേർത്തു.
Post a Comment