JHL

JHL

ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗ്; നൈറ്റ് കിങ്‌സ് ദുബായ് ജേതാക്കൾ.


ദുബായ്(www.truenewsmalayalam.com) : അൽ ദൈദ് ക്രിക്കറ്റ് വില്ലേജിലെ ദി പവിലിയൻ ഗ്രൗണ്ടിൽ വെച്ചു ഒക്ടോബർ 1 ന്ന് നടന്ന ഒന്നാം സീസൺ  ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗിൽ  നൈറ്റ് കിങ്‌സ് ദുബായ് ജേതാക്കളായി.

 ഫൈനലിൽ  ശക്തരായ എ  ആർ സ്പോർട്ടിങ് ടീമിനെ പരാജയപ്പെടുത്തുകയായിരുന്നു.

 ഈ ടീമുകൾക്ക് പുറമെ ബ്ലൂ ഡ്രാഗൺ എം.എസ്.ടി, സജാ സ്പോർട്ടിങ്, ഫാൽക്കൺ ഹിറ്റേഴ്സ് എന്നീ  ശക്തരായ ടീമുകളാണ് മാറ്റുരക്കാൻ  ഉണ്ടായിരുന്നത്.

  ജസീം പൊന്നാനി, പ്രദീപ് കുംബാരി  തിരുവനന്തപുരം, ദില്ലു ടാസ്ക്, റാസി എം സി സി.  ഷൗക്കു ജെ എസ് ആർ,  വാരി ബദിയടുക്ക,   തുടങ്ങിയ പ്രശസ്ത കളിക്കാർ അണി  നിരന്ന ക്രിക്കറ്റ് ലീഗ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ഉത്ഘാടനം ചെയ്തു.

 ഷംസു മാസ്റ്റർ അതിഥികളെ സ്വാഗതം ചെയ്തു. മുക്താർ അൽ ഹമാവി  മൗറീഷ്യസ്, വാഹിദ് മൗറീഷ്യസ് , മൊയ്‌ദീൻ കണ്ണൂർ, മുനീർ ഉറുമി, ഹമീദ് എം എസ് ഗോളിയഡ്ക, ബഷീർ കണ്ണൂർ, മുനീർ ബേരിക്കെ, പുത്തിഗെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് എം എച് പള്ളം,  തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. 

  ടീം ഓണർമാരായ മഷൂദ് മച്ചു, ഹൈദർ പാടലടുക്ക, കുഞ്ഞഹമ്മദ്‌ പാടലടുക്ക, റിയാസ് പാടലടുക്ക, നൗഫൽ നീർച്ചാൽ എന്നിവർക്ക് പുറമെ നസീറ മുക്താർ, സൈനാ വാഹിദ്, അൻസാരി സ്കൈ ബ്ലൂ, , താജു പാടലടുക്ക, സാബിത് പാടലടുക്ക,  അഫ്സൽ എം എസ് ടി, റസാഖ് നീർച്ചാൽ, മുഹ്സി ബെവിഞ്ച, സാബിത് ചെർക്കള, സിദ്ദിഖ് മാന്യ, ജാഷിർ  കുമ്പള, റാഫി ബെവിഞ്ച, ഹാരിസ് ബദിയടുക്ക, അർഷാദ് എച് എം സി മാടത്തടുക്ക,   മുഹമ്മദ് കുഞ്ഞി (മമ്മിണി ), ഷെറു അറന്തോട്, ഉമർ ദർബാർകട്ട, ജംഷീദ് കുമ്പള, ചെമ്മു ബെദ്രംപള്ള, ഷമ്മാ മുഗു റോഡ്, റാസിഖ്  ഗ്രാൻഡ് ഗ്രൂപ്പ്,  തുടങ്ങിയവർ ചടങ്ങിൽ സംബന്ദിച്ചു.

സലാം പാടലടുക്ക, ടി എം മുഹമ്മദ് കുഞ്ഞി പാടലടുക്ക, സലാം ബാപ്പാലിപ്പൊനം, നൗഷാദ് ബി കെ പാടലടുക്ക, ഷഫീഖ് പാടലടുക്ക  എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു

ഷമീം ചെമ്മു, ഇർഫാൻ, ഇർഷാദ് അർഷദി, രിഫായി, ഉനൈസ്, സിനാൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു,

വ്യക്തിഗത ബഹുമതികൾ നേടിയവർ:

 ഫൈനലിലെ മാൻ  ഓഫ് ദി മാച്ച്, മാൻ  ഓഫ് ദി സീരീസ്- റാഷി കട്ടത്തട്ക,

 ബെസ്ററ് ഫീൽഡർ -ഷഫീഖ് നീർച്ചാൽ,

 ബെസ്റ്റ് ക്യാച്ച് -അർഷാ ബാപ്പാലിപ്പൊനം,

 മികച്ച ബൗളർ-റഷീദ് മാടത്തടുക്ക,

 മികച്ച ബാറ്റർ-ജസീം പൊന്നാനി,

 ബെസ്ററ് വിക്കറ്റ് കീപ്പർ -റാസിഖ് എം സി സി,

  പ്രീമിയർ ലീഗ് ഹീറോ -ദില്ലു ടാസ്ക്‌,

 എമേർജിങ് പ്ലേയർ - ജുനൈദ് പാടലടുക്ക,

 ഗെയിം ചേഞ്ചർ -ഷിയാ ഊജംപദവ്.


No comments