എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി എട്ടുവർഷത്തിനു ശേഷം പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : എട്ടുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി എട്ടുവർഷത്തിനു ശേഷം പിടിയിൽ.
ബേക്കല്‍ ഇല്യാസ് നഗര്‍ സ്വദേശി അബ്ദുള്ള(55)ആണ് ബേക്കല്‍ പൊലീസ് എട്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിൽ പിടിയിലായത്.
ഇന്ന് (ചൊവ്വാഴ്ച) രാവിലെ നേത്രാവതി എക്‌സ്പ്രസില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്, ഇയാള്‍ മുംബൈയില്‍ നിന്നും നാട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു, തുടര്‍ന്ന് ബേക്കല്‍ പൊലീസ് വിവരം റെയില്‍വേ പൊലീസിന് കൈമാറി.
മംഗളൂരുവില്‍ പൊലീസ് ട്രെയിനില്‍ തെരച്ചില്‍ നടത്തിയെങ്കിലും പ്രതി പിടികൊടുക്കാതെ രക്ഷപെട്ടു,പിന്നീട് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ എസ്.ഐ രജികുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ എംവി പ്രകാശന്‍ പിലിക്കോട്, സിവില്‍ പൊലീസ് ഓഫീസര്‍ ഹിദായത്തുള്ള എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വിശദമായ ചോദ്യംചെയ്യലിനു ശേഷം പ്രതിയെ ബേക്കല്‍ പൊലീസിന് കൈമാറി. പ്രതിയെ ഉച്ചയോടെ കാസര്‍കോട് കോടതയില്‍ ഹാജരാക്കി.
Post a Comment