ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് സമ്മേളനം സമാപിച്ചു.
കുഞ്ചത്തൂർ(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലം സമ്മേളനങ്ങളുടെ ഭാഗമായി നടത്തിയ പിഡിപി മഞ്ചേശ്വരം പഞ്ചായത്ത് സമ്മേളനം സമാപിച്ചു. കുഞ്ചത്തൂരിൽ വച്ചു നടന്ന പരിപാടിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഈ മാസം 21-22 തീയതികളിൽ നടക്കുന്ന മണ്ഡലം വാഹനപ്രജരണ ജാഥയും സമ്മേളനവും വിജയിപ്പിക്കുവാൻ തീരുമാനിച്ചു, ജില്ലാ ഭാരവാഹികളയ ബഷീർ കുഞ്ചത്തൂർ, കെ പി മുഹമ്മദ് ജാസി പോസോട്ട് തുടങ്ങിയവരുടെ സാനിധ്യത്തിൽ റഫീഖ് ഉദ്യാവറിന്റെ അധ്യക്ഷതയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് മൂസാ അടുക്ക ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തോക്ക മുഖ്യപ്രഭാഷണം നടത്തി, ഗുഡ്ഡ മുഹമ്മദ് ജാഫർ ഉദ്ധ്യാവർ, സലാം ഉദ്ധ്യാവർ, ഇസ്മായിൽ പോസോട്ട്, കുഞ്ഞിപ്പ ഉദ്ധ്യാവർ, സലീം ഉദ്ധ്യാവർ, ഖലീൽ ഉദ്ധ്യാവർ, ഖാലിദ് ഉദ്ധ്യാവർ, ആരിസ് അബ്ദുള്ള, ഖാലിദ് ഇർഷാദ് നഗർ, ഇബ്രാഹിം ഇർഷാദ് നഗർ, തുടങ്ങിയവർ സംസാരിച്ചു.
മുനീർ പോസോട്ട് സ്വാഗതവും സമദ് കുഞ്ചത്തൂർ നന്ദിയും പറഞ്ഞു.
Post a Comment