JHL

JHL

ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാൻ ദൗ​ത്യവുമായി ഇ​ന്ത്യ, ആ​ദ്യ വി​മാ​നം ഇ​ന്ന്.

 


ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : ഇ​സ്രാ​യേ​ലി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ദൗ​ത്യം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ‘ഓ​പ​റേ​ഷ​ൻ അ​ജ​യ്’ എ​ന്ന് പേ​രി​ട്ട ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ എ​ക്സി​ൽ കു​റി​ച്ചു.

ആ​ദ്യ​വി​മാ​നം വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടും. ഇ​തി​ൽ വ​രേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ലു​ള്ള ഇ​ന്ത്യ​ക്കാ​രോ​ട് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


No comments