JHL

JHL

ജെ.സി.ഐ കാസറഗോഡ് 2024 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു


കാസർഗോഡ്(www.truenewsmalayalam.com) :ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ ലോക്കൽ ഓർഗനൈസേഷനായ ജെസിഐ കാസറഗോഡിന്റെ വാർഷിക ജനറൽ ബോഡി യോഗം കാസറഗോഡ് കല്ലുവളപ്പിൽ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്നു . യോഗത്തിൽ പ്രസിഡന്റ് യതീഷ് ബല്ലാൽ അധ്യക്ഷത വഹിച്ചു. 

യോഗത്തിൽ വെച്ച് ജെസിഐ കാസറഗോഡിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജെസിഐ സോൺ ഓഫീസർമാരായ സി കെ അജിത് കുമാർ , കെ ബി അബ്ദുൽ മജീദ് , ബിനീഷ് മാത്യു , സഫ്‌വാൻ ചെടേക്കാൽ, ശിഹാബ് ഊദ് എന്നിവർ പ്രസംഗിച്ചു.

വാർഷിക പ്രവർത്തന റിപ്പോർട്ടും , വരവ് ചിലവ് കണക്കും പ്രസിഡന്റ് യതീഷ് ബല്ലാൽ അവതരിപ്പിച്ചു. ജെസിഐ കാസറഗോഡ് മുൻ പ്രസിഡന്റ് റംസാദ് അബ്ദുല്ല തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സാദിഖ് സ്വാഗതവും മൊയ്‌നുദ്ദീൻ നന്ദിയും പറഞ്ഞു. 

ജെസിഐ കാസറഗോഡ് 2024 ഭാരവാഹികൾ 

പ്രസിഡന്റ് : ബിനീഷ് മാത്യു 

സെക്രട്ടറി : ശിഹാബ് ഊദ് 

ട്രഷറർ : മിഥുൻ ഗുരിക്കള വളപ്പിൽ 

വൈസ് പ്രസിഡന്റുമാർ:

മൊയ്‌നുദ്ധീൻ , സഫ്‌വാൻ ചെടേക്കാൽ, അനസ് കല്ലങ്കയ് , നിസാർ തായൽ , സവാദ് , സാദിഖ് 

ഡയറക്ടർ : അസ്ഹറുദ്ദീൻ


No comments