വെൽഫെയർ പാർട്ടി മഞ്ചേശ്വരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : സ്വാതന്ത്ര്യ പോരാട്ടം നടത്തുന്ന ഫലസ്തീനികളെ ഇല്ലാതാക്കാനുള്ള ഇസ്രായേൽ അധിനിവേശ ശക്തികൾക്കെതിരെ വെൽഫെയർ പാർട്ടി മഞ്ചേശ്വരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.
കുഞ്ചത്തൂർ മാസ്കോ കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് നിന്ന് നടത്തിയ റാലി കുഞ്ചത്തൂർ ജംഗ്ഷനിൽ സമാപിച്ചു.
സ്വതന്ത്ര ഫലസ്തീൻ പോരാട്ടം നടത്തുന്ന ഹമാസിനെ ഭീകരരെന്ന് പറയുന്നത് ബ്രിട്ടീഷ് കോളനികളിൽ നിന്ന് പോരാട്ടം നടത്തി നേടിയെടുത്ത ഇന്ത്യക്കാർ പറയുന്നത് വിരോധാഭാസമാണെന്ന് റാലി ഉദ്‌ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ സെക്രെട്ടറി അബ്ദുല്ലത്തീഫ് കുമ്പള പറഞ്ഞു.
റാലിക്ക് മൊയ്തീൻ കുഞ്ഞി, മുഹമ്മദ് അദ്‌നാൻ, ഹമീദ്, അഹമ്മദ് കുട്ടി, ബാവ, അമാൻ, റിസ്‌വാൻ, ഇമ്രാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment