JHL

JHL

യൂ.എ.ഇ പാടലടുക്ക ഖിസർ ജമാഅത്ത് കൂട്ടായ്മ "ഇഷ്ഖേ ഹബീബ്" മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും സംഘടിപ്പിച്ചു.

 


ദുബൈ(www.truenewsmalayalam.com) : യൂ.എ.ഇ പാടലടുക്ക ഖിസർ ജമാഅത്ത് കൂട്ടായ്മ "ഇഷ്ഖേ ഹബീബ്" മീലാദ് സംഗമവും മദ്ഹ് മജ്‌ലിസും സംഘടിപ്പിച്ചു.

റബീഇന്റെ സന്ദേശം എന്ന ആശയവുമായി ദേര നായിഫ് കാസറഗോഡ് ഡൈൻ ഹോട്ടലിൽ വിപുലമായി  സംഘടിപ്പിച്ച പരിപാടി മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഗഫൂർ ഹുദവി പട്ള  ഉത്ഘാടനം ചെയ്തു.

 പ്രവാചക ജീവിത രീതി നമ്മുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കണമെന്നും അതിലൂടെ മാത്രമേ മാനുഷിക മൂല്യങ്ങൾ പ്രതിഫലിക്കുന്ന  ശാരീരിക, മാനസിക, സാമൂഹിക ശുദ്ധി കൈവരിക്കാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.  

മുന്നൂർ അബ്ദുൽ റഹ്മാൻ സഖാഫിയുടെ  പ്രാർത്ഥനയോടെ തുടങ്ങിയ പ്രസ്തുത പരിപാടിയിൽ  ഹാജി മുഹമ്മദ് കുഞ്ഞി ടി എം പാടലടുക്ക അധ്യക്ഷത വഹിച്ചു. 

ഫലജ് അൽ മുഅല്ല ഔഖാഫ് ഇമാം ഹാഫിള് ഇല്യാസ് സഖാഫി പാടലടുക്ക ഉല്ബോധന പ്രസംഗം നടത്തി. പ്രവാചക സ്നേഹമാണ്  ശരിയായ ദിശയിലേക്ക് സമാധാനത്തോടെ മനുഷ്യനെ നയിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവാസ ലോകത്തും മറ്റുമായി ജില്ലയുടെ നിറ  സാന്നിധ്യമായ സലാം കന്യപ്പാടി, ഇർഷാദ് അർഷദി പാടലടുക്ക, സലാം പാടലടുക്ക, നുഫൈൽ പാടലടുക്ക,  ഷംസു മാസ്റ്റർ, സൈഫുള്ളാ സൈനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  

ആദിൽ ഷേഖ് ഉപ്പളയും സംഘവും നേതൃത്വം നല്കിയ  മദ്ഹ് മജ്‌ലിസിൽ സാബിത് പാടലടുക്കയുടെ  മദ്ഹ് ഗാനാലാപനവും നടന്നു.  നൗഷാദ് ബി കെ സ്വാഗതവും ഷഫീഖ് പാടലടുക്ക  നന്ദിയും പറഞ്ഞു.


No comments