JHL

JHL

നിർമ്മാണ രംഗത്ത് വേറിട്ട സാന്നിദ്ധ്യമായ ജെ എച്ച് എൽ ബിൽഡേഴ്‌സ് പത്താം വർഷത്തിലേക്ക് ; വമ്പിച്ച ഓഫറുകളും പത്താം വാർഷിക പദ്ധതികളുമായി ജനങ്ങളിലേക്ക്

കുമ്പള :കുറഞ്ഞ കാലം കൊണ്ട്  കാസറഗോഡ് ജില്ലയിലെ പ്രമുഖ നിർമ്മാണ കമ്പനികളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ജെ എച്ച് എൽ ബിൽഡേഴ്‌സ് അതിൻ്റെ പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നതിൻറെ ഭാഗമായി വമ്പൻ ഓഫറുകളുമായി രംഗത്ത്. 

വീട് നിർമ്മാണത്തിന് തയ്യാറെടുക്കുന്നവർക്ക്  വെറും ആറായിരം രൂപയ്ക്ക്  വീടിൻ്റെത്രീഡി എലിവേഷനൊപ്പം ലൂമിയോൺ സാങ്കേതിക വിദ്യയിൽ, നിർമ്മിക്കാൻ പോകുന്ന വീടിൻ്റെ പൂർണ്ണമായ വിഡിയോ ക്ലയൻസിന് നൽകുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന വീട് മുൻകൂട്ടി പ്ലാൻ ചെയ്ത ഡിസൈനിൽ ചെയ്യാത്തതിനാൽ വീട് പൂർത്തീകരിച്ചു കഴിയുമ്പോൾ വലിയ പോരായ്മയാണ് ഉണ്ടാകാറ്. അത് വിഡിയോ അടക്കം ചെറിയ നിരക്കിൽ ലഭിക്കുന്നത് വീട് നിർമ്മാണത്തിനിറങ്ങുന്ന ആളുകൾക്ക് ആശ്വാസമാവും.  കൂടാതെ വ്യത്യസ്തമായ ഡിസൈനിൽ ആണ് ഓരോ വീടും ജെ എച്ച് എൽ ബിൽഡേഴ്സിലെ വിദഗ്ദരായ  ഡിസൈനർമാർ തയ്യാറാക്കുന്നത്. 

കുമ്പള മീപ്പിരി സെൻററിൽ പ്രവർത്തിക്കുന്ന ഡിസൈൻ സ്റ്റുഡിയോയിൽ വിദഗ്ധ എഞ്ചിനീയർമാർ തയ്യാറാക്കുന്ന പ്ലാൻ,  ക്ലയൻസിന് വേണ്ട മാറ്റത്തിരുത്തലോടെ തയ്യാറാക്കി ഡിസൈനർമാർ ലോകോത്തര നിലവാരമുള്ള ത്രിഡി എലിവേഷനിൽ വീടിൻ്റെ രൂപം തയ്യാറാക്കുകയാണ് ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ബിൽഡിംഗ് പെർമിറ്റ് അടക്കം നിർമ്മാണ സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യമായും വേഗത്തിലും ചെയ്ത് കൊടുക്കാൻ സജ്ജരായ എഞ്ചിനീയർമാരും ഡിസൈനർമാരും ഡിസൈൻ സ്റ്റുഡിയോയിൽ സജ്ജരാണ്. ജെ എച്ച് എൽ ബിൽഡേഴ്സിന്റെ എക്സിക്യൂഷനിൽ / കോൺട്രാക്ടിൽ ചെയ്യുന്ന വീടുകൾക്ക് പ്ലാനും ഡിസൈനും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്.

പത്താം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികളും ബിൽഡിംഗ് എക്സ്പോ അടക്കം ചെയ്യാൻ പദ്ധതിയുണ്ടെന്ന് ജെ എച്ച് എൽ ബിൽഡേഴ്‌സ് എം ഡി ഇസ്മായീൽ മൂസ, സി.ഇ.ഒ. അബ്ദുല്ലത്തീഫ് എന്നിവർ അറിയിച്ചു. 

ഇസ്മായിൽ മൂസ - 9562541541 

അബ്ദുല്ലത്തീഫ്‌   - 9995818235



 

No comments