JHL

JHL

കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ്; സേവ് അനന്തപുരം കർമസമിതി അനിശ്ചിതകാല സമരം ആരംഭിച്ചു.

 


കുമ്പള(www.truenewsmalayalam.com)  : പുത്തിഗെ പഞ്ചായത്തുകളുടെ പരിധിയിലുള്ള   അനന്തപുരം വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന ദുർഗന്ധത്തിനു പരിഹാരമാവശ്യപ്പെട്ട് കർമസമിതി അനിശ്ചിതകാല സമരം ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു.

 സ്ത്രീകടളക്കം  നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. ഉപവാസ സമരം പുത്തിഗെ പഞ്ചായത്തംഗം ജനാര്‍ദനന്‍ പൂജാരി ഉദ്ഘാടനം ചെയ്തു.  കര്‍മസമിതി പ്രസിഡന്റ് ടി.ഷെറീഫ്, സെക്രട്ടറി സുനില്‍ അനന്തപുരം തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി 

ജില്ലാ കളക്ടര്‍ ഉള്‍പ്പടെ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാലാണ് സമരരംഗത്തിറങ്ങിയത്. കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും, പുറത്തേക്ക് ഒഴുക്കുന്ന മലിന ജലവും ഇല്ലാതാക്കുക, തൊട്ടടുത്ത മറ്റൊരു യൂണിറ്റില്‍ നിന്നു പാറകള്‍ പൊടിച്ച് മണല്‍ കടത്തുന്നത് നിര്‍ത്തലാക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കണ്ണൂര്‍, പെര്‍ണ, കാമന വയല്‍, അനന്തപുരം, നാരായണമംഗലം, പൊട്ടോരി എന്നിവിടങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് ദുര്‍ഗന്ധം മൂലം ദുരിതമനുഭവിക്കുന്നത്.


No comments