ബദിയടുക്ക പള്ളത്തടുക്കയിലെ വാഹനാപകടം; സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണം-പി.ഡി.പി
അപകട കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണം നടത്തണമെന്നും, സ്കൂള്‍ ബസ്സുകളുടെ അമിത വേഗവും, അശ്രദ്ധമായ ഡ്രൈവിംഗും സംബന്ധിച്ച് പ്രദേശവാസികള്‍ ഒരുപാട് പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടികള്‍ കൈക്കൊള്ളാത്തതുകൊണ്ടാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴിവെച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അപകടകാരണം കണ്ടെത്തി ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ ധനസഹായം ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
ഇത്രയും ദാരുണമായ അപകടം നടന്നിട്ടും ബന്ധപ്പെട്ട സ്കൂള്‍ അധികൃതരോ, ജീവനക്കാരോ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതും കുടുംബാംഗങ്ങളില്‍ മാനസിക വിഷമങ്ങള്‍ സൃഷ്ടിക്കുന്നതായി പി.ഡി.പി സന്ദര്‍ശക സംഘത്തോട് കുടുംബാംഗങ്ങള്‍ പറഞ്ഞു.
പി.ഡി.പി നേതാക്കളായ ജില്ലാ പ്രസിഡന്‍റ് ബഷീര്‍ അഹ്മദ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാൻ പുത്തിഗെ ഫറുഖ് തങ്ങൾ, ജാസി പോ സോട്ട് എം.എ. കളത്തൂര്‍, മൂസ അടുക്കം, എം ടി ആർ ഹാജി, ഇബ്രഹിം ത്യാക്ക ,അബിദ് മഞ്ഞംപാറ ,ഖാലിദ് ബാഷ, മുനിർ പോസോട്ട്, സമദ് കുഞ്ചത്തൂർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment