എം.സി ദത്തൻ പൊതു സമൂഹത്തോട് മാപ്പ് പറയണം; കേരള ജേർണലിസ്റ്റ്സ് യൂണിയൻ.
കൊച്ചി(www.truenewsmalayalam.com) : വഹിക്കുന്ന പദവിയുടെ അന്തസിന് യോജിക്കാത്ത പരാമർശം നടത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകൻ എം.സി. ദത്തൻ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേരള ജേർണലിസ്റ്റ്സ് യൂണിയൻ (K.J.U) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് സമരം നടക്കുന്നതിനിടെ പൊലീസുകാരനോട് തർക്കിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകനോടാണ് സംസ്കാര ശൂന്യനായി ദത്തൻ പ്രതികരിച്ചത്. 'വേറെ പണിയൊന്നും ഇല്ലേ, പോയി തെണ്ടിക്കൂടേ' എന്നായിരുന്നു ചോദ്യം. ഇത് ഇടത് സർക്കാരിന്റെ അന്തസിന് യോജിച്ച പ്രതികരണമല്ലെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം.
സംസ്കാര ശൂന്യമായി പെരുമാറിയ എം.സി. ദത്തനെതിരെ നടപടിയെടുക്കണമെന്ന് കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആവശ്യപ്പെട്ടു.
Post a Comment