JHL

JHL

ഐസിബിഎഫ് ഇൻഷുറൻസ് കാമ്പയിനുമായി ഇന്‍കാസ് കാസര്‍ഗോഡ്


കാസര്‍ഗോഡ്(www.truenewsmalayalam.com) : 'കുടുംബ സുരക്ഷ ഉറപ്പാക്കു' എന്ന മുദ്രാവാക്യവുമായി ഐസിബിഎഫുമായി  സഹകരിച്ചു കൊണ്ട് ഇൻകാസ് ഖത്തർ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഒക്ടോബർ 7ആം തിയതി മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്  തുടക്കം കുറിച്ചു.

 ആദ്യ ഘട്ടത്തില്‍ ഇൻഷുറൻസിൽ ചേർന്നവരുടെ രേഖ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ  ഇൻകാസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശഫാഫ് ഹാപ്പാ ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ്‌ ബാവ, ഐസിബിഎഫ് ജനറൽ സെക്രെട്ടറി കെ വി ബോബൻ,അബ്ദുൽ റൗഫ് കൊണ്ടോട്ടി (ഹെഡ് ഓഫ് ഐസിബിഎഫ് ഇൻഷുറൻസ് ആൻഡ് കമ്മ്യൂണിറ്റി വെൽഫെയര്‍ ) എന്നിവർക്ക് കൈമാറി. 

ഇൻകാസ് കാസർഗോഡ് ജില്ലാ ജനറൽ സെക്രെട്ടറി സുനിൽ ജേക്കബ്, എക്സിക്യൂട്ടീവ് അംഗം ദിലീപ് കാലിക്കടവ്, ഇൻകാസ് യൂത്ത് വിങ് ജനറൽ സെക്രെട്ടറി വികാസ് പി നമ്പ്യാർ എന്നിവർ ചടങ്ങില്‍  സംബന്ധിച്ചു.


No comments