കാറില്‍ കദത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ.
കാസർകോട്(www.truenewsmalayalam.com) : കാറില്‍ കദത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂര്‍ കൂത്തുപറമ്പ് കണ്ണവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ റൈഫ് ബഷീര്‍ (31)ആണ് മഞ്ചേശ്വരം ബായിക്കട്ടയി വച്ച് കഞ്ചാവുമായി പിടിയിലായത്.
കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു, ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി ബാലകൃഷ്‌ണന്‍ നായര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്.
മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് കഞ്ചാവ് കടത്തിയത്, കാര്‍ പിന്തുടരുകയായിരുന്നു പോലീസ് സംഘം, ബായിക്കട്ടയില്‍ എത്തിയപ്പോള്‍ പ്രതികൾ റൂട്ട് മാറ്റുന്നുവെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘം ഓവര്‍ടേക്ക് ചെയ്‌ത് കാർ തടഞ്ഞു. ഇതോടെ ഒരാള്‍ ഇറങ്ങി ഓടുകയായിരുന്നു.
പിന്നീട് കാറിന്റെ ഡിക്കി തുറന്നുനോക്കിയപ്പോഴാണ് 90 കിലോ കഞ്ചാവ് പ്ലാസ്റ്റിക് കവറുകളിലാക്കി കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment