JHL

JHL

ഇസ്രായേലിന്റെ ഗസ്സയിലെ കൂട്ട ശിശുഹത്യ; മൊഗ്രാലിൽ ദേശീയ വേദി കണ്ണ് മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു.


മൊഗ്രാൽ(www.truenewsmalayalam.com) : കുട്ടികളെയും, സ്ത്രീകളെയും ലക്ഷ്യം വെച്ച് ഇസ്രയേൽ, ഗസ്സയിൽ നടത്തുന്ന കൂട്ടഹത്യയിൽ പ്രതിഷേധിച്ച് മൊ ഗ്രാലിൽ ദേശീയവേദി കണ്ണു മൂടിക്കെട്ടി ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

 പ്രതിഷേധ റാലി എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട് എം വിജയകുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എച്ച്എം കരീം സ്വാഗതം പറഞ്ഞു.

 ദേശീയവേദി വൈസ് പ്രസിഡണ്ട്‌ അബ്ദുള്ളക്കുഞ്ഞി നടപ്പളം,ദേശീയവേദി സീനിയർ അംഗങ്ങളായ അക്ബർ പെർവാഡ്, ഗഫൂർ ലണ്ടൻ, എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, ഹമീദ്  പെർവാഡ്, ദേശീയ വേദി എക്സിക്യൂട്ടീവ് അംഗങ്ങളായ ടികെ അൻവർ, മുഹമ്മദ് അബ്ക്കോ, ടികെ ജാഫർ, എംഎം റഹ്മാൻ, കാദർ മൊഗ്രാൽ,എംഎ  മൂസ,മുഹമ്മദ് സ്മാർട്ട്, ബിഎ മുഹമ്മദ് കുഞ്ഞി, ടിഎ ജലാൽ, എംജിഎ റഹ്മാൻ, മുഹമ്മദ് അഷ്റഫ് സാഹിബ്, ഹാരിസ് ബഗ്ദാദ്, റഹ്മാൻ യുഎഇ ട്രാവൽസ്, ഇസ്മയിൽ കബീർ,കുഞ്ചു ഗോവ, റഹീം റാഹത്ത്, എഎം അബ്ദുൽ ഖാദർ, വിപി ജാബിർ, ലത്തീഫ് എൻഎം, അഷ്റഫ് നാങ്കി എന്നിവർ നേതൃത്വം നൽകി. ജോയിൻ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.


No comments