കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ പുതിയ ബഹുനില കെട്ടിടം ഉദ്ഘാടനം 16-ന്
ഓഫീസ് റൂം, സ്റ്റാഫ് റൂം കമ്പ്യൂട്ടർലാബ്, സയൻസ് ലാബ്, പാചകപ്പുര, കൗൺസിലിംഗ് റൂം, ഐ ഇ ഡി റൂം,സ്റ്റേജ് എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.
ഹൈസ്കൂളിൽ 1679 കുട്ടികളും ഹയർ സെക്കൻഡറിയിൽ 605 കുട്ടികളും ഉൾപ്പടെ 2283 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. അക്കാദമിക മികവിനാലും കലാകായിക മേഖലകളിലെ മികച്ച പ്രകടനം കൊണ്ടും
കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ പ്രമുഖ ഗവൺമെന്റ് വിദ്യാലയമാണ് കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ.
സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി കിഫ്‌ബി ഫണ്ടിലൂടെ അനുവദിച്ച സ്‌ക്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ
2020 നവംബർ നാലിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിവഹിക്കുകയുണ്ടായി .
2020-21 സാമ്പത്തിക വർഷം കാസറഗോഡ് ജില്ലാപഞ്ചായത്ത് അനുവദിച്ചു പൂർത്തീകരിച്ച വിശ്രാന്തി കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ചടങ്ങിൽ നിർവഹിക്കും
ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾ രക്ഷിതാക്കൾ അണിനിരക്കുന്ന ഘോഷയാത്ര പഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ചു ടൗൺ ചുറ്റി സ്കൂളിൽ പ്രവേശിക്കും.
പത്രസമ്മേളനത്തിൽ പി ടി എ പ്രസിഡണ്ട് എ കെ ആരിഫ്, പ്രധാന അധ്യപിക പി.ആർ ശൈലജ ടീച്ചർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് അലി മാവിനെ കട്ട,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ബി എ റഹ്‌മാൻ ആരിക്കാടി,കൺവീനർ കെ എം മൊയ്‌ദീൻ അസീസ്, എസ് എം സി ചെയർമാൻ കെ വി യൂസഫ് ,മുഹമ്മദ് അറബി ഉളുവാർ, അൻസാർ അംഗടിമുഗർ ,മധുസൂദനൻ മാസ്റ്റർ സംബന്ധിച്ചു.
Post a Comment