JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും പണവുമായി യുവാവ് പിടിയിൽ.

 


കാസർകോട്(www.truenewsmalayalam.com)  : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവും പണവുമായി യുവാവ് പിടിയിൽ.

 കാസർകോട് നഗരത്തിൽ യുവാവ് പൊലീസ് പിടിയിലായി. കാസർകോട് സ്വദേശിയായ അഹ്‌മദ്‌ ഇർഫാൻ (30) ആണ്  രേഖകളില്ലാത്ത 969.90 ഗ്രാം സ്വർണക്കട്ടിയും 14,12,800 രൂപയുമായി കാസർകോട് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തിപോലീസ് സംഘത്തിന്റെ പിടിയിലായത്.

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളം ട്രാഫിക് ജൻക്ഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.


 പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണ്ണം,
സ്വർണത്തിന്റെയും പണത്തിന്റെയും മുഴുവൻ രേഖയും ഹാജരാക്കാൻ യുവാവിന് സമയം നൽകിയെങ്കിലും അതിന് സാധിക്കാത്തതിനാൽ പൊലീസ് തുടർ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.


\

No comments