വില്‍പ്പനക്കായി സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ.
ബന്തിയോട്(www.truenewsmalayalam.com) : വില്‍പ്പനക്കായി സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബദറുമുനീര്‍ (40) എന്നയാളെയാണ് ക്വാര്‍ട്ടേഴ്‌സില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ബന്തിയോട് അടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് വിൽപ്പനക്കായി സൂക്ഷിച്ച 8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പരിശോധനയിൽ പിടികൂടിയത്.
Post a Comment