JHL

JHL

പ്രവാസി ക്ഷേമനിധി അംഗത്വം 65 വയസ്സായി ഉയർത്തണം; നാഷണൽ പ്രവാസി ലീഗ്.


കാസറഗോഡ്(www.truenewsmalayalam.com) : ഇന്ത്യൻ നാഷണൽ ലീഗിന്റെ പോഷക ഘടകമായ നാഷണൽ പ്രവാസി ലീഗ് കാസറഗോഡ് ജില്ലാ കൗൺസിൽ യോഗം നാഷണൽ പ്രവാസി ലീഗ് സംസ്ഥാന ഖജാഞ്ചി എൻ.എം. അബ്ദുല്ലയുടെ  അദ്ധ്യക്ഷതയിൽ  കാസറഗോഡ് ക്യാപിറ്റൽ ഇൻ ഹോട്ടലിൽ ചേർന്നു.

INL സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്  ഉത്ഘാടനം ചെയ്ത യോഗത്തിൽ INL ജില്ല സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി.

പ്രവാസി ക്ഷേമനിധി അംഗത്വത്തമെടുക്കാനുള്ള പ്രവാസികളുടെ പ്രായപരിധി 65 വയസ്സായി ഉയർത്തണമെന്ന്  നാഷണൽ പ്രവാസി ലീഗ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

നാഷണൽ പ്രവാസി ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി  ഭാരവാഹികളായി  ഷംസു കോളിയാട് (പ്രസിഡന്റ്‌)  മവ്വൽ മുഹമ്മദ്‌ മാമു,  പോസ്റ്റ്‌ മുഹമ്മദ്‌ കുഞ്ഞി (വൈസ് പ്രസിഡന്റ്‌) ബഷീർ പാക്യര  (ജനറൽ സെക്രട്ടറി)  ശംസുദ്ധീൻ കടപ്പുറം ,  ഷാഫി നെല്ലിക്കുന്ന് (സെക്രട്ടറിമാർ)  മാഹിൻ മേനത്ത് (ഖജാഞ്ചി) എന്നിവരെയും, പ്രവർത്തക സമിതി അംഗങ്ങളായി  എൻ. എം. അബ്ദുള്ള, T.S ഗഫൂർ ഹാജി, ഖലീൽ ഏരിയാൽ, മിഅറാജ് അഹ്‌മദ്‌ ഹാജി, ഷാഫി മേലപ്പറമ്പ്, അബ്ദുൽ റഹ്മാൻ കളനാട്, കുഞ്ഞാമു നെല്ലിക്കുന്ന്,  അഷ്‌റഫ്‌ കരിപ്പൊടി, ഹസ്സൻ പള്ളിക്കാൽ, ഹുസൈൻ പക്രു, നൗഫൽ ആലംപാടി  എന്നിവരെ തിരഞ്ഞെടുത്തു.

INL ജില്ലാ ഭാരവാഹികളായ മുസ്തഫ തോരവളപ്പ് , CMA ജലീൽ, ഹനീഫ് കടപ്പുറം, ഷംസു കോളിയാട്, ടി.എസ്. ഗഫൂർ ഹാജി,  മവ്വൽ മുഹമ്മദ് മാമു, മാഹിൻ മേനത്ത്, ഖാദർ ആലംപാടി, അബ്ദുൽ റഹ്മാൻ  കളനാട്, ഉമൈർ തളങ്കര എന്നിവർ സംസാരിച്ചു.

മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നതിനായി  ഷാഫി മേല്പറമ്പ് (ഉദുമ) ശംസുദ്ധീൻ കടപ്പുറം (കാസറഗോഡ് ) താജുദിൻ മൊഗ്രാൽ ( മഞ്ചേശ്വരം) മൊയ്‌ദീൻ ഹാജി (കാഞ്ഞങ്ങാട് ) റസാക് പുഴക്കര (തൃക്കരിപ്പൂർ) എന്നിവരെ ചുമതലപ്പെടുത്തി.

NPL സംസ്ഥാന സെക്രട്ടറി ഖലീൽ ഏരിയാൽ  സ്വാഗതവും ജില്ലാ സെക്രട്ടറി ബഷീർ പാക്യര നന്ദിയും പറഞ്ഞു.


No comments