മത വിദ്യാഭ്യാസ രംഗത്ത് സ്തുത്യർഹമായ സേവനം; മദ്രസാ അധ്യാപകർക്ക് മീലാദ് നഗർ മീലാദ് കമ്മിറ്റി അവാർഡ് ഏർപ്പെടുത്തുന്നു.
മൊഗ്രാൽ(www.truenewsmalayalam.com) : മത വിദ്യാഭ്യാസ സേവന രംഗത്ത് സ്വത്യർഹമായ സേവനം ചെയ്തുവരുന്ന മൊഗ്രാലിലെ മദ്രസാ അധ്യാപകർക്ക് അടുത്തവർഷം മുതൽ അവാർഡ് ഏർപ്പെടുത്താൻ മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി യോഗം തീരുമാനിച്ചു.
തുച്ഛമായ ശമ്പളത്തിലാണ് മദ്രസാ അധ്യാപകർ മദ്രസകളിൽ കുട്ടികൾക്ക് മത വിദ്യാഭ്യാസം നൽകുന്നതിനായി സേവനം ചെയ്തുവരുന്നത്. ഇതു പരിഗണിച്ചാണ് ജില്ലയിൽ ആദ്യമായി മദ്രസാ അധ്യാപകർക്ക് ഇങ്ങനെയൊരു അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് മീലാദ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മൊഗ്രാലിലെ അഞ്ച് മദ്രസകളിൽ നിന്നായി തെരഞ്ഞെടുക്കുന്ന 5 അധ്യാപകർക്കാണ് ഓരോ വർഷവും മീലാദ് പരിപാടിയിൽ വെച്ച് അവാർഡ് നൽകുക. 3OO1 രൂപയും, സർട്ടിഫിക്കറ്റുമാണ് അവാർഡ് തുക.മദ്രസ കമ്മിറ്റിയുമായും, രക്ഷിതാക്കളുമായും ബന്ധപ്പെട്ടാകും അധ്യാപകരെ അവാർഡിന് തിരഞ്ഞെടുക്കുകയെന്നും മിലാദ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് പരിസരത്ത് വെച്ച് അടുത്തമാസം ആദ്യവാരം നടക്കുന്ന "മുസാബഖ'' കുമ്പള റെയിഞ്ച് ഇസ്ലാമിക് കലാസാഹിത്യ മത്സര പരിപാടി വിജയിപ്പിക്കുവാനും,2023നവംബർ ഒന്ന് മുതൽ മീലാദ് നഗറിലെ അംഗങ്ങളിൽ നിന്ന് മാസ വരി സംഖ്യ സ്വരൂപിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡണ്ട് ഫസൽ ടിപി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശുറൈക്ക് സ്വാഗതം പറഞ്ഞു. ട്രഷറർ ഹാഷിർ നന്ദി പറഞ്ഞു. എംഎ മൂസ, ബഷീർ ഫിർദൗസ്,എംഎസ് അബ്ദുല്ല കുഞ്ഞി,ബാസിത്, എം എസ് അഷ്റഫ്,സിദ്ദീഖ് പി എസ്,ഖാദർ കെഎം, ടിഎം ഇബ്രാഹിം, അദ്നാൻ, മൈശൂഖ്, മുഫീദ്, ഷാഹിൽ, ജവാദ്, സപ്പു,ഉബൈദ്, അൻസാഫ്, നബീൽ എന്നിവർ സംബന്ധിച്ചു.
Post a Comment