JHL

JHL

കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ്; സേവ് അനന്തപുരം കർമസമിതി അനിശ്ചിതകാല സമരം എട്ടുദിവസം പിന്നിട്ടു.

 


സീതാംഗോളി(www.truenewsmalayalam.com) : കുമ്പള, പുത്തിഗെ പഞ്ചായത്തുകളുടെ പരിധിയിലുള്ള അനന്തപുരം വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽനിന്ന് പുറത്തേക്ക് വമിക്കുന്ന ദുർഗന്ധത്തിന്‌ പരിഹാരമാവശ്യപ്പെട്ട് കർമസമിതി നടത്തുന്ന സമരം എട്ട്‌ ദിവസം പിന്നിട്ടു.

കോഴിമാലിന്യ സംസ്കരണ പ്ലാന്റിൽനിന്നുള്ള ദുർഗന്ധവും പുറത്തേക്ക് ഒഴുക്കുന്ന മലിന ജലവും ഇല്ലാതാക്കുക, തൊട്ടടുത്ത മറ്റൊരു യൂണിറ്റിൽനിന്ന്‌ പാറകൾ പൊടിച്ച് മണൽ കടത്തുന്നത് നിർത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കണ്ണൂർ, പെർണ, കാമനവയൽ, അനന്തപുരം, നാരായണമംഗലം, പൊട്ടോരി എന്നിവിടങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന്‌ കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.

മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം മാത്രമാണ് ലക്ഷ്യമെന്നും സമരക്കാർ പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എൽ.എ., ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് എന്നിവർ ഞായറാഴ്ച സമരപ്പന്തലിലെത്തിയിരുന്നു.



No comments