ഇസ്രായേൽ ഫലസ്തീൻ അക്രമം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് തിരുത്തണം; പിഡിപി.
ഉപ്പള(www.truenewsmalayalam.com) : ഇസ്രായേൽ പലസ്തീൻ ജനതയോട് ക്രൂരത അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ ഇന്ത്യ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇന്ത്യ പഴയ നിലപാടിലേക്ക് മാറി ചിന്തിക്കണം എന്നും പിഡിപി കാസർകോട് ജില്ലാ ജോൺ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ബദിയടുക്ക ആവശ്യപ്പെട്ടു.
പിഡിപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പളയിൽ നടത്തിയ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീനിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയും ഇസ്രായേലിന്റെ കാട്ടാളന്മാർ കൊന്നടുക്കുന്നത് കണ്ടില്ല എന്ന് നടിക്കാൻ നമുക്കാവില്ല.
ജില്ലാ പ്രസിഡണ്ട് എസ്.എം ബഷീർ പലസ്തീൻ ഐക്യദാർഢ്യം പ്രസംഗം നടത്തി, കെ പി മുഹമ്മദ് ഉപ്പള, അബ്ദുറഹ്മാൻ പുത്തിക, ഉസ്താദ് എം എ കളത്തൂർ, ഇബ്രാഹിം തോക്ക്, എന്നിവർ സംസാരിച്ചു.
ജാസി പോസോട്ട്, അബ്ദുൽ റഹ്മാൻ ബേക്കൂർ, മൂസ അടുക്ക, ഖാസിം ഉപ്പള, ഇബ്രാഹിം ഉപ്പള, മുനീർ പോസോട്ട്, അബ്ദുൽ സലാം ഉദ്യവർ, ലത്തീഫ് വർക്കടി, അഷ്‌റഫ് ബേക്കൂർ, സമദ് കുഞ്ചത്തൂർ, റഫീഖ് ഉദ്യവർ, ജഹ്ഫു ഉദ്യവർ, എന്നിവർ നേതൃതം നൽകി.
Post a Comment