JHL

JHL

പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സമ്മേളനം ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടെ സമാപിച്ചു.


കുഞ്ചത്തൂർ(www.truenewsmalayalam.com)  : പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രതിനിധി സമ്മേളനം ഐക്യദാർഢ്യ റാലിയോടെ സമാപിച്ചു. 

ഇന്ന് ഉദ്യാവര  റഫ ഹാളിൽ വെച്ച് നടന്ന  പ്രതിനിധി സമ്മേളനം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തോക്കയുടെ അധ്യക്ഷതയിൽ കുവൈത്ത് പി സി എഫ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് റഹീം ആരിക്കടി ഉദ്ഘാടനം ചെയ്തു.

 പിഡിപി കാസർകോട് ജില്ലാ പ്രസിഡണ്ട് എസ് എം ബഷീർ അഹമ്മദ് ഫലസ്തീൻ ഐക്യദാർഢ്യം പ്രഭാഷണം നടത്തി, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ കെ പി മുഹമ്മദ്  ഉപ്പള അബ്ദുറഹ്മാൻ പുത്തിഗെ ജാസി പൊസോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

സമാപനം കുറിച്ച് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക്  എം എ കളത്തൂർ, അഫ്‌സർ മള്ളംകൈ, മൂസ അടുക്ക, ഇബ്രാഹിം തോക്ക, അസീസ് ഷേണി, ഇസ്ഹാഖ് കന്തൽ, അബ്ദുൽ റഹ്മാൻ ബേക്കൂർ, ഹനീഫ പൊസോട്ട്, മുനീർ പോസോട്ട്, റഫീഖ് ഉദ്യവർ, സലാം ഉദ്യവർ, മുഹമ്മദ് ഗുഡ്ഡ, ഇബ്രാഹിം ഉപ്പള, സമദ് കുഞ്ചത്തൂർ, കുഞ്ഞിപ്പ ഇബ്രാഹിം ഉദ്യവർ, ഖാലിദ് , ജഹ്ഫു, എന്നിവർ നേതൃത്വം നൽകി.

പുതിയ മണ്ഡലം ഭാരവാഹികളെയും തിരഞ്ഞെടുത്തു 

  പ്രസിഡണ്ടായി മൂസ അടക്കയെയും  സെക്രട്ടറിയായി എം എ കളത്തൂരിനെയും ട്രഷററായി അസീസ് ഷേണിയെയും തെരെഞ്ഞെടുത്തു

മറ്റു ഭാരവാഹികൾ അഫ്സർ മള്ളംകൈ വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ ബേക്കൂർ ജോയിൻ സെക്രട്ടറി.



No comments