JHL

JHL

ഹർഷാദ് വൊർക്കാടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി; ബ്ലോക്ക്‌ പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി കെപിസിസി.


കാസറഗോഡ്(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് നടന്ന  വൊർക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും, കോൺഗ്രസ് നേതാവുമായ ഹർഷാദ് വൊർക്കാടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി വാർത്ത നൽകിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദ്ദേശിച്ച് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഡിസിസി പ്രസിഡണ്ടിന് കത്ത് നൽകി.

 പാർട്ടിയിൽനിന്ന് ആരെയും പുറത്താക്കാൻ ബ്ലോക്ക് പ്രസിഡണ്ടിന് അധികാരമില്ല, ഇല്ലാത്ത അധികാരം ഉപയോഗിച്ചുവെന്ന് കാണിച്ചാണ് വിശദീകരണം നൽകാൻ കെപിസിസി, ഡിസിസി പ്രസിഡന്റിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

 യുഡിഎഫ് പാനലിൽ  സിപിഎമ്മിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞാഴ്ച മഞ്ചേശ്വരം വൊർക്കാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ  ഹർഷാദ്  നേതൃത്വത്തിനെ തിരെ കലാപക്കൊടി ഉയർത്തിയത്. ഇതിനെതിരെ ബിജെപി പാനലിനോടൊപ്പം ചേർന്ന് ഹർഷാദ് പ്രവർത്തിച്ചുവെ ന്ന   കാരണത്താലാണ്  ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഹർഷാദിനേയും മറ്റു രണ്ടു കോൺഗ്രസ്‌ നേതാക്കളെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. തിരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ്‌ വിമത പാനൽ തകർപ്പൻ വിജയം നേടിയിരുന്നു. ഇതിന്റെ പേരുള്ള  പുറത്താക്കൽ  നടപടിയെയാണ് ഇപ്പോൾ കെപിസിസി ചോദ്യം ചെയ്തിരിക്കുന്നത്.


No comments