JHL

JHL

മംഗൽപ്പാടി പഞ്ചായത്തിലെ തീർപ്പാകാത്ത ഫയലുകൾക്ക് പരിഹാരം കാണണം: ഭരണസമിതി

കുമ്പള: മംഗൽപ്പാടി പഞ്ചായത്തോഫീസിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിനു ഫയലുകൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.3500-ഓളം ഫയലുകളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ജീവനക്കാരുടെ അഭാവം മൂലം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരം കണ്ടിട്ടില്ല. 100-ഓളം സങ്കീർണമായ ഫയലുകൾ മാറ്റി നിർത്തിയാൽ തന്നെ ബാക്കിയുള്ളവയ്ക്ക് ശാശ്വത പരിഹാരം വേണം. ഈ ആവശ്യം ഉന്നയിച്ച് ഭരണസമിതി നടത്തുന്ന സമരത്തിന് ജനപിന്തുണയേറി വരികയാണ്.വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും, സന്നദ്ധ സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തുണ്ട്.ഇപ്പോൾ ഒഴിവുള്ള തസ്തികകൾ മാത്രം നികത്തിയാൽ പ്രശ്നത്തിന് പരിഹാരമാകില്ല.പകരം സംവിധാനമെന്ന നിലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭാ സ്വഭാവമുള്ള പഞ്ചായത്താണ് മംഗൽപ്പാടി. അതു കൊണ്ടു തന്നെ ജനകീയ പ്രശ്നങ്ങളും ഏറെയാണ്. മന്ത്രിമാർക്കും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയാലും ഫലമുണ്ടാവുന്നില്ല. ഭരണ സമിതിയുടെ സമരത്തെ അവഗണിക്കുകയാണെങ്കിൽ സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്താനാണ് ആലോചിക്കുന്നത്.വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് റുബീന നൗഫൽ, വൈസ് പ്രസിഡൻ്റ് യൂസുഫ് ഹേരൂർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖൈറുന്നിസ ഉമ്മർ, മുഹമ്മദ് ഹുസൈൻ, അംഗങ്ങളായ മജീദ് പച്ചമ്പള, ഇർഫാന ഇഖ്ബാൽ, ബാബു ബന്തിയോട്, കിഷോർ ബന്തിയോട് സംബന്ധിച്ചു.

No comments