JHL

JHL

കൊടിയമ്മ ഗവ. ഹൈസ്കൂളിലേക്ക് ജില്ലാ പഞ്ചായത്ത് ബെഞ്ചും ഡെസ്കും നൽകി


കുമ്പള(www.truenewsmalayalam.com) : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയമ്മ ഗവ.ഹൈസ്കൂളിലേക്ക് 25 ബെഞ്ചും ഡെസ്കും നൽകി. വിദ്യാലയത്തിൽ കുട്ടികൾക്ക്  മതിയായ ബെഞ്ചും ഡെസ്കും ഇല്ലാത്ത കാര്യം ഡിവിഷൻ മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ഇത് അനുവദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് ദണ്ഡഗോളി പ്രധാനധ്യാപകന് കൈമാറി.

പി ടി എ പ്രസിഡണ്ട് അബ്ബാസലി കെ , എസ് എം സി ചെയർമാൻ അഷ്റഫ് കൊടിയമ്മ , പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുൽ കാദർ , സീനിയർ അസിസ്റ്റന്റ് ഗിരീഷ് മാസ്റ്റർ സംബന്ധിച്ചു.



No comments