JHL

JHL

ഇച്ചിലങ്കോട് പച്ചമ്പള ബാവ ഫക്കിർ വലിയുല്ലാഹി അളറമി മഖാം ഉറൂസ് ഫെബ്രുവരി നാലു മുതൽ 18 വരെ


കുമ്പള(www.truenewsmalayalam.com) : ബന്തിയോടിനടുത്ത് ഇച്ചിലങ്കോട്  പച്ചമ്പളബാവ ഫക്കീർ വലിയുല്ലാഹി അളറമി മഖാം ഉറൂസ് 2024 ഫെബ്രുവരി നാലു മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടക്കു  മെ ന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ മാസം 21-ന്‌ അസർ നിസ്കരത്തിനു ശേഷം നടന്ന പതാക ഉയർത്തലോടെ ഉറൂസിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഹിജ്‌റ ആറാം നൂറ്റാണ്ടിൽ ഇവിടെയെത്തി മതപ്രബോധനം നടത്തി ജനമനസ്സുകളിൽ ഇടം നേടുകയും ഇച്ചിലങ്കോട്  അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ബാവ ഫക്കീറിൻ്റെ ഓർമയ്ക്കായാണ് രണ്ടു വർഷത്തിലൊരിക്കൽ ഉറൂസ് ആഘോഷിക്കുന്നത്.

 മതണ്ഡിതന്മാരെ ഉൾപ്പെടുത്തിയുള്ള മതപ്രഭാഷണം, സ്വലാത്ത് മജ് ലീസ് എന്നിവ നടക്കും. ഉറൂസിനെത്തുന്നയെല്ലാവർക്കും 18-നു് അന്നദാനവുമുണ്ടാകും.

 കർണാടകയിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജാതി മത ഭേദമന്യേ ഇവിടെയാളുകളെത്തുന്നു.

 ഇച്ചിലങ്കോട് മഹൽ വൈസ് പ്രസിഡൻ്റ് ഖത്തർ മൊയ്തു ഹാജി, ജനറൽ സെക്രട്ടറിമഹുമ്മൂദ് കുട്ടി ഹാജി, ഖത്തീബ് ഇർഷാദ് ഫൈസി ബെല്ലാരി, ഉറൂസ് കമ്മിറ്റി കൺവീനർ മൊയ്തു ഹാജി, പബ്ളിസിറ്റി കൺവീനർ ഹസൻ ഇച്ചിലങ്കോട്, ട്രഷറർ ഫാറൂഖ് പച്ചമ്പള എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments