JHL

JHL

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് ജനറൽ ആശുപത്രി ഡോക്ടർ വെങ്കിട്ട ഗിരി പിടിയിൽ.

 


കാസർകോട്(www.truenewsmalayalam.com) : കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് ജനറൽ ആശുപത്രി ഡോക്ടർ  വെങ്കിട ഗിരി പിടിയിൽ.

നിർധന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോക്ടർ വെങ്കിട ഗിരി പിടിയിലായത്.

കാസറഗോഡ് മധൂർ പട്ള സ്വദേശി പി.എം അബ്ബാസ് എന്നയാൾ ഹർണിയ എന്ന രോഗത്തിനുള്ള ഓപ്പറഷന് തിയ്യതി ലഭിക്കുന്നതിനായി ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ നിർദ്ദേശിക്കുകയും, പിന്നീട് ഡോക്ടർ  ഡിസംബർ മാസത്തിൽ ശസ്ത്രക്രിയക്ക് തിയ്യതി  നൽകുകയും ചെയ്തു, പിന്നീട് ഓപ്പറേഷൻ തിയ്യതി  മുന്നോട്ട് ആക്കുന്നതിന്  2000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

 തുടർന്ന് രോഗി വിജിലൻസിന് പരാതി നൽകുകയും, വിജിലൻസ്  ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ പിടികൂടിയത്.

ഇയാൾ 2019-ൽ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക  ചാനലിൽ വന്നതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുളള വകുപ്പ് തല നടപടികൾക്ക് വിധേയനായിട്ടുണ്ട്.

  ഇൻസ്പെക്ടർ കെ സുനുമോൻ , സബ് ഇൻസ്പെക്ടർമാരായ കെ.രാധാകൃഷ്ണൻ, വി.എം മധുസൂദനൻ, പി.വി സതീശൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.ടി സുഭാഷ് ചന്ദ്രൻ , പ്രിയ കെ നായർ, കെ.വി.ശ്രീനിവാസൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , കൃഷ്ണൻ ,രതീഷ് എ.വി. പി.കെ. രഞ്ജിത് കുമാർ, വി.രാജീവൻ, പ്രദീപ്, കെ.ബി. ബിജു , ഷീബ, പ്രമോദ് കുമാർ , പ്രദീപ് കുമാർ ,അസി. ഡിസ്ട്രിക് പ്ലാനിംഗ് ഓഫിസർ റിജു മാത്യു, ഡയറി ഡവലപ്മെന്റ് സീനിയർ സൂപ്രണ്ട് ബി. സുരേഷ് കുമാർ എന്നിവർ വിജിലൻസ് സം ഘത്തിലുണ്ടായിരുന്നു.



No comments