ആപത് മിത്ര സന്നദ്ധ സേനാംഗങ്ങൾക്ക് എമർജൻസി റെസ്പോൺസ് കിറ്റുകൾ വിതരണം ചെയ്തു.
ഉപ്പള(www.truenewsmalayalam.com) : അഗ്നിരക്ഷാ നിലയത്തിന് കീഴിലായി പരിശീലനം പൂർത്തീകരിച്ച ആപത് മിത്ര സന്നദ്ധസേനാംഗങ്ങൾക്ക് എമർജൻസി റെസ്പോൺസ് കിറ്റുകളുടെ വിതരണം സ്റ്റേഷൻ ഓഫീസർ സി. പി.രാജേഷ് നിർവഹിച്ചു.
ലൈഫ് ജാക്കറ്റ്, ഹെൽമെറ്റ്, ഗം ബൂട്ട്, ഫസ്റ്റ് ഐഡ് കിറ്റ്, എമർജൻസി ലാമ്പ് തുടങ്ങി ദുരന്തസാഹചര്യങ്ങളിൽ അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾക്ക് സഹായകമായ 14 തരം ഉപകരണങ്ങളാണ് കിറ്റിലുള്ളത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷൈജു. സി, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.വി ഗോപാലകൃഷ്ണൻ, സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ ബിനീഷ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ലത്തീഫ് കൊടിയമ്മ എന്നിവർ സംസാരിച്ചു.
Post a Comment