മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി കേരളപ്പിറവി ദിനാഘോഷം ആരിക്കാടിയിൽ
കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും പ്രതിജ്ഞയും കുമ്പോൽ മുസ് ലിം എ.യു.പി. സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
പ്രസിഡൻ്റ് എം.കെ അലി മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി വിനായകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെ.എം അബ്ബാസ് ഓണന്ത, യു.എ ഖാദർ, മാധവ ബല്യായ, യു.എ ചന്ദ്രശേഖര വൈദ്യർ, അലി പാത്തൂർ, ഇബ്രാഹീം കരീം, സത്യൻ സി. ഉപ്പള സംസാരിച്ചു.
സംഘടനയുടെ അഭ്യർത്ഥന മാനിച്ച് അത്യുത്തര കേരളത്തിലെ ഭരണഭാഷാ വികസനം സംബന്ധിച്ച് വിവിധ വകുപ്പ് തലവന്മാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തയ്യാറായ ജില്ലാ ഭരണകൂടത്തെ യോഗം അഭിനന്ദിച്ചു.
Post a Comment