JHL

JHL

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും ജാമ്യം.


കാസർകോട്(www.truenewsmalayalam.com) : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ, കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികൾക്കും ജാമ്യം.
കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കും. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരക്ക് പണം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്, രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണുമാണ് നൽകിയത്. 

സുന്ദര തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശ് ആണ് ഇതു സംബന്ധിച്ച പരാതി നൽകിയത്.
 ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെയാണ് കേസെടുത്തത്.

ഇതാദ്യമായാണ് ഈ കേസിൽ കെ.സുരേന്ദ്രൻ കോടതിയിൽ ഹാജരാകുന്നത്.

No comments