JHL

JHL

എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡണ്ടും ചെർക്കള സ്വദേശിയുമായ യുവാവ് തൃശ്ശൂരിൽ ട്രെയിൻ തട്ടി മരിച്ചു.


കാസർഗോഡ്(www.truenewsmalayalam.com) : എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡണ്ടും ചെർക്കള സ്വദേശിയുമായ യുവാവ് തൃശ്ശൂരിൽ ട്രെയിൻ തട്ടി മരിച്ചു.

ചെർക്കള തയൽ ഹൗസിലെ ബാസിത് (21) ആണ് തൃശ്ശൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് എറണാകുളത്തു നിന്ന് തിരിച്ചുവരുമ്പോഴാണ് സംഭവം, റെയിൽ പാലത്തിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ യാണ് അപകടം.

എസ് കെ എസ് എസ് എഫ് ചെർക്കള മേഖല ട്രഷററും, സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡണ്ടും കൂടിയാണ് ബാസിത്.

ചട്ടഞ്ചാൽ എം ഐ സി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ്.

പിതാവ് മുഹമ്മദ് തായൽ

മാതാവ് ഹസീന

സഹോദരങ്ങൾ: മിൻഷാന, അജ്മൽ.

No comments