കുമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
കുമ്പള(www.truenewsmalayalam.com) : കുമ്പളയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.
കുമ്പള വെല്‍ഫയർ സ്‌കൂളിന് സമീപം താമസക്കാരനായ മുരളി(39)ക്കാണ് ഇന്ന് വൈകീട്ടോടെ കുമ്പളയിലുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റത്.
ഇന്ന് (ബുധനാഴ്ച) വൈകിട്ട് മൂന്നരയോടെ കുമ്പള പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം, ദിശ തെറ്റി വന്ന കാര്‍ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്ന.
Post a Comment