4 ലക്ഷം രൂപയുടെ നടപ്പാത നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി; കടവത്ത്-കെ കെ പുറം നിവാസികൾക്ക് ദുരിതം.
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടവത്ത് കണ്ടത്തിൽ വഴി കെ കെ പുറത്തേക്കുള്ള നടപ്പാത നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി.
നടപ്പാത നിർമ്മാണത്തിന് കരാർ ഏറ്റെടുത്തയാൾ ജോലി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ പ്രദേശവാസികൾ നടന്നു പോയിരുന്ന വഴിയിലാണ് കോൺഗ്രീറ്റ് ചെയ്ത് നടപ്പാത നിർമ്മിക്കാൻ കുമ്പള ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. പ്രാരംഭ ജോലികൾ തുടങ്ങി എട്ടുമാസമായിട്ടും നടപ്പാത പൂർത്തീകരിക്കാനാ കാത്തത് പ്രദേശവാസികളായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതമാകുന്നു.
നടപ്പാത നിർമ്മാണം പൂർത്തീകരിക്കാൻ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Post a Comment