കഞ്ചാവ് കേസിൽ പ്രതിയായ യുവതി ഒരു വർഷത്തിന് ശേഷം പിടിയിൽ.
കുമ്പള(www.truenewsmalayalam.com) : കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായ യുവതി ഒരു വർഷത്തിന് ശേഷം പിടിയിൽ. ബന്തിയോട് അടുക്ക സ്വദേശിനി സുഹറാബി(37)യെയാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി.എ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഒരുവർഷം മുൻപായിരുന്നു ഇവരുടെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്, കഴിഞ്ഞ ദിവസം 30 ഗ്രാം കഞ്ചാവും ഇവരിൽനിന്നും കണ്ടെടുത്തു.
എക്സൈസ് പ്രിവൻറീവ് ഓഫീസർമാരായ കെ.വി. മുരളി, എബ്രഹാം ജോസഫ് കുറിയോ സി.ഇ.ഒ.മാരായ കെ. സതീശൻ, സി. അജീഷ്, സോനു സെബാസ്റ്റ്യൻ, മെയ് മോൾ ജോൺ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment